ശുചിമുറിയിൽ ചാരായ വാറ്റ്; യുവാവ് പോലിസിന്റെ പിടിയിൽ

Spread the love

 

എറണാകുളം: ശുചിറിയിൽ ചാരായം വാറ്റ് പതിവാക്കിയ യുവാവിനെ പോലീസ് പിടി കൂടി.മഴുവന്നൂർ സ്വദേശി അരൂപിനെയാണ് ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.

video
play-sharp-fill

രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു. ഇവിടെ ഇടയ്ക്ക് വിളിച്ചവും പുകയും കണ്ട് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാൾ പോലീസിനെ അറസ്റ്റ് ചെയ്തത്. ചാരായം വാറ്റുന്നതിനിടയിലാണ് അരൂപിനെ പോലീസ് പിടികൂടിയത്.