video
play-sharp-fill

സീറോ മലബാര്‍ സഭയില്‍ ആരാധനാ ക്രമം ഏകീകരിക്കും; പുതിയ ക്രമം ഡിസംബര്‍ മുതല്‍; തീരുമാനം വത്തിക്കാന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍; അങ്കമാലി അതിരൂപതയുടെ എതിര്‍പ്പ് പരിഗണിച്ചില്ല

സീറോ മലബാര്‍ സഭയില്‍ ആരാധനാ ക്രമം ഏകീകരിക്കും; പുതിയ ക്രമം ഡിസംബര്‍ മുതല്‍; തീരുമാനം വത്തിക്കാന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍; അങ്കമാലി അതിരൂപതയുടെ എതിര്‍പ്പ് പരിഗണിച്ചില്ല

Spread the love

സ്വന്തം ലേഖകന്‍

എറണാകുളം: ആരാധനക്രമം ഏകീകരണത്തിലുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളെടുത്ത് സീറോ മലബാര്‍സഭ വര്‍ഷകാല സിനഡ് അവസാനിച്ചു. കുര്‍ബാന രീതി ഏകീകരിക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി എതിര്‍പ്പുയര്‍ത്തിയിരുന്നുവെങ്കിലും ഇത് തള്ളി.

കുര്‍ബാനയുടെ ആദ്യ ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലും പാലാ രൂപതയിലും ഈ രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ എറണാകുളം അങ്കമാലി, തൃശ്ശൂര്‍ അതിരൂപതയില്‍ കുര്‍ബാന ജനാഭിമുഖമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറോ മലബാര്‍ സഭയിലെ ആരാധനക്രമം പരിഷ്‌കരിക്കാനുള്ള സിനഡിന്റെ ശുപാര്‍ശകള്‍ക്ക് കഴിഞ്ഞ മാസമാണ് വത്തിക്കാന്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഒരു വിഭാഗം വൈദികര്‍ എതിര്‍പ്പുമായി രംഗത്തെത്തി. കുര്‍ബാന ഏകീകരണം ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം മതിയെന്ന് വിവിധ അതിരൂപതകള്‍ സഭ നേതൃത്വത്തെ അറിയിച്ചിരുന്നു.