
പാലാ നഗരസഭയിലെ എല്ലാ സ്കൂള്‍ പ്രവേശനകവാടങ്ങളിലും മാഞ്ഞുപോയ സീബ്രാലൈന്‍ തെളിയിക്കും; പോലീസ് കാവല്‍ ശക്തമാക്കാൻ നിർദേശം
സ്വന്തം ലേഖിക
പാലാ: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിൻ്റെ ഭാഗമായി നഗരസഭാ പരിധിയില്‍ ഉള്ള എല്ലാ സ്കൂള്‍ പ്രവേശന കവാടങ്ങളും നഗരസഭാ ചെയര്‍മാന്‍ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയും, വൈസ് ചെയര്‍ പേഴ്സണ്‍ സിജി പ്രസാദും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബൈജു കൊല്ലംപറമ്പിലും, നീനാ ചെറുവള്ളിലും നേരില്‍ സന്ദര്‍ശിച്ചു.
കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാഞ്ഞുപോയ സീബ്രാലൈന്‍ അടിയന്തരമായി പുനസ്ഥാപിക്കുന്നതിനും, പ്രവേശന കവാടത്തില്‍ ഉള്ള പോലീസ് കാവല്‍ ശക്തമാക്കുന്നതിനും ചെയര്‍മാന്‍ ബന്ധപ്പെട്ട പി.ഡബ്ലിയു.ഡി, പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0