video
play-sharp-fill

ചൊവ്വാഴ്ച വിവാഹം നടക്കാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു:

ചൊവ്വാഴ്ച വിവാഹം നടക്കാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു:

Spread the love

സ്വന്തം ലേഖകൻ

കുന്നംകുളം: ചൊവ്വാഴ്ച വിവാഹിതനാകേണ്ട യുവാവ് കുഴഞ്ഞുവീണു മരിച്ചു.
കുന്നംകുളം ചൊവ്വന്നൂർ വിളക്കും തറയ്ക്കു സമീപം താമസിച്ചിരുന്ന ചന്ദ്രൻ മകൻ അരുൺ (30) ആണ് മരിച്ചത്.

നിലവിൽ അക്കിക്കാവിൽ വാടകവീട്ടിലാണ് താമസം.
ഇവിടെ വെച്ചാണ് ഇന്നു (ഞായറാഴ്ച്ച )രാവിലെ മുറിയിൽ അരുണിനെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നാളുകളായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. പന്തല്ലൂർ പൂരത്തിനു ശേഷം 30 ന് അരുണിന്റെ വിവാഹം നടക്കേണ്ടതയിരുന്നു. മരണത്തെ തുടർന്ന് നൻപൻസിന്റെ പൂരാഘോഷ പരിപാടികൾ മാറ്റിവെച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.