video
play-sharp-fill

Friday, May 16, 2025
HomeCrimeയുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്

യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്

Spread the love

സ്വന്തംലേഖിക

 

ചേർത്തല: പട്ടണക്കാട് യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്.പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഹരിജൻ കോളനിയിൽ വെളുത്തേടത്തുവെളി വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത(72)ആണു ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ക്യാൻസർ ബാധിതയായ ശാന്ത ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശാന്തയുടെ ചെറുമകൻ അരൂർ അക്ഷയനിവാസിൽ അനന്തു(26) ശനിയാഴ്ച രാത്രി പട്ടണക്കാട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.ശാന്തയുടെ മകൾ ഷീലയുടെ മകനാണ് അനന്തു. കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. നാലു ദിവസമായി അനന്തു മുത്തശിയോടൊപ്പം കഴിയുകയായിരുന്നു. ശാന്തയുടെ മകൻ ഹരിദാസ് വീട്ടിൽനിന്നു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി പണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നൽകാൻ തയാറായില്ല. തുടർന്നു വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വലത് ചെവിയുടെ ഭാഗത്ത് മൂന്നു തവണ അടിയേറ്റു.തുടർന്നു ശാന്തയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും മരണം ഉറപ്പായതോടെ പിൻവാങ്ങി. മൂന്ന് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തി അനന്തു വിവരം അറിയിക്കുകയായിരുന്നു. അയാളെ കസ്റ്റഡിയിലെടുത്തശേഷം പോലീസ് സംഘം സ്ഥലത്തെത്തി ശാന്തയുടെ മരണം സ്ഥിരീകരിച്ചു.അടിയേറ്റ് തലയോട്ടിയും കഴുത്തിന്റെ പിൻഭാഗവും തകർന്നതായാണു പ്രാഥമിക നിഗമനം. ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments