video
play-sharp-fill

യുവാവിനെ മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയവര്‍ പിടിയില്‍

യുവാവിനെ മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയവര്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയവരെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു.

മുളവുകാട് പൊന്നാരമംഗലം സ്വദേശികളായ പള്ളത്തില്‍ വീട്ടില്‍ അക്ഷയ് (19), പൊന്നാരമംഗലം ചുള്ളിക്കല്‍ വീട്ടില്‍ കെ.എ. സാജു(27), മുളവുകാട് നോര്‍ത്ത് വേവുകാട് വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (37), കുറ്റിക്കപറമ്ബില്‍ വീട്ടില്‍ ആന്റണി ലൂയിസ് കൊറായ (49) എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍പരിചയം ഉള്ള പാലക്കാട് സ്വദേശിയെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു അവശനാക്കി പണം കവര്‍ന്നു എന്നതാണ് കേസ്. മുളവുകാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനേഖ്, എ.എസ്.ഐ ശ്യാം കുമാര്‍, എസ്.സി.പി.ഒമാരായ സുരേഷ്, അരുണ്‍ ജോഷി, സി.പി.ഒ ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags :