ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി: കണ്ടെത്തിയത് പാലക്കാട് സ്വദേശിനി രേഷ്മയെ.

Spread the love

 

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തിയത് പാലക്കാട് സ്വദേശിനി രേഷ്മയെ.

ചെന്നെ റെയിൽവേ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്‍റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ച്‌ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്ബത്തൂരില്‍ സ്ഥിര താമസക്കാരിയായ ഇവര്‍ ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.

കഴിഞ്ഞ മാസം ഇവരുടെ അമ്മ മരിച്ചത് മുതല്‍ രേഷ്മ കടുത്ത വിഷാദത്തിലായിരുന്നെന്നാണ് വിവരം.