video
play-sharp-fill
പുതുപ്പള്ളിയുടെ വികസന മുരടിപ്പ് : ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

പുതുപ്പള്ളിയുടെ വികസന മുരടിപ്പ് : ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ

കോട്ടയം : അൻപതു വർഷത്തിലേറെയായി പുതുപ്പള്ളി എംഎൽഎയായും 7 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇരുന്ന ഉമ്മൻ ചാണ്ടിയുടെ കപട വാഗ്ദാനങ്ങളെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനായി ഉമ്മൻ ചാണ്ടിയുടെ പുതുപ്പളിയിലെ വസതിയിലേക്ക് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി ഫെബ്രുവരി 14 ഞായർ രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.

വാകത്താനംപനച്ചിക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 34 വർഷങ്ങൾക്കു മുൻപ് പണി ആരംഭിച്ച പാലക്കാലുങ്കൽ പാലം, കോടികൾ പാഴാക്കി വെറും 5 തൂണുകൾ മാത്രം വെള്ളത്തിൽ നിർത്തി ഉപേക്ഷിച്ച അയർക്കുന്നം പാറക്കടവ് പാലം, ഇതുവരെയും പണി തീർക്കാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷൻ, പുതുപ്പള്ളിമീനടംവാകത്താനം കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ട പൈപ്പ് ലൈനുകൾ എങ്ങുമെങ്ങും എത്താതെ ഇപ്പോഴും മണ്ണിനടിയിൽ, വാഗ്ദാനം മാത്രമായ അയർക്കുന്നം ബൈപാസ്, മീനടം ബസ് സ്റ്റാന്റ്, കൂരോപ്പട ബസ് ബേ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന പാമ്പാടി ഫയർ സ്റ്റേഷനും പാമ്പാടി താലൂക് ആശുപത്രിയും, മണ്ഡലത്തിലെ അറുപതു ശതമാനം ഗ്രാമീണ റോഡുകളും താറുമാറായി കിടക്കുന്നു, അൻപതു ശതമാനത്തിലേറെ വീടുകളിലും ഇപ്പോഴും ശുദ്ധ ജലം ലഭ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സ്വന്തം മണ്ഡലത്തിലെ ഇത്തരത്തിലുള്ള നിരവധി വികസന പ്രവർത്തങ്ങൾ പൂർത്തീകരിക്കാതെ പൊതുജനത്തിന്റെ കോടിക്കണക്കിനു നികുതി പണം ദൂർത്തടിച്ചു മുഖ്യമന്ത്രിയായും എംഎൽആയും ഒക്കെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്ക് ഒരു ബാധ്യത ആണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആരോപിച്ചു.

Tags :