play-sharp-fill
കൊടും ക്രിമിനലുകൾക്ക് തടവറയിൽ പരമസുഖം ; യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കളഞ്ഞ പ്രതികൾക്ക് ജയിലിൽ മട്ടൺ കറിയും കൂട്ടി സദ്യ

കൊടും ക്രിമിനലുകൾക്ക് തടവറയിൽ പരമസുഖം ; യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കളഞ്ഞ പ്രതികൾക്ക് ജയിലിൽ മട്ടൺ കറിയും കൂട്ടി സദ്യ

 

സ്വന്തം ലേഖിക

ഹൈദരബാദ്: തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ആദ്യദിനം നൽകിയത് അത്താഴത്തിന്റെ കൂടെ മട്ടൻ കറി. എന്നാൽ പ്രതികൾക്ക് ജയിൽ മെനു അനുസരിച്ചാണ് ഭക്ഷണം വിളമ്പിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.


ബുധനാഴ്ച രാത്രിയാണ് 26കാരിയായ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ഡ്രൈവർ മുഹമ്മദ് ആരിഫ് ആണ് കേസിലെ പ്രധാന പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ ജയിലിൽ തുടർച്ചയായി നിരീക്ഷണത്തിലാണെന്ന് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കി. ‘ഉറക്കമില്ലാതെയാണ് അവർ ആദ്യ രാത്രി കഴിച്ചുകൂട്ടിയത്. ജയിൽ മാന്വുവൽ അനുസരിച്ച് ഉച്ചഭക്ഷണത്തിന് ദാൽ കറിയും ചോറും അത്താഴത്തിന് മട്ടൻ കറിയും കഴിച്ചതായാണ് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കി.

സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഷംഷാബാദിലെ ടോൾപൽസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്ക് പോയി.

സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികൾ യുവതിയെ കീഴടക്കാൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്‌കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു.

പിന്നാലെ മറ്റ് മൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പെലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിറ്റേന്ന് പുലർച്ചെ പാൽവിൽപ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. അതിനിടെ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ഹൈദരബാദ് പൊലീസിന്റെ നിർദ്ദേശങ്ങളും വിവാദമായി.

Tags :