ലൈഫ് മിഷൻ കേസിൽ യൂസഫലിയെ ഇ ഡി ചോദ്യം ചെയ്യും; മാർച്ച് 16ന് ചോദ്യം ചെയ്യൽ

Spread the love

സ്വന്തം ലേഖക കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ
വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകി. മാർച്ച് ഒന്നിന് ഹാജരാകാൻ യൂസഫ് അലിയോട്, ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

video
play-sharp-fill

അതേസമയം ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിൽ കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി. ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിലാക്കിയത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി രൂപയോളം കോഴ നൽകിയെന്നായിരുന്നു നിർമാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിൽ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.