യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പുതുപ്പള്ളി: യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനും പ്രതിഭാ പുരസ്കാരവും പാമ്പാടി ആലംപ്പള്ളി എൻ എസ് എസ് ഓഡി റ്റോയത്തിൽ നടത്തി.

കൺവൻഷനോടനുബന്ധിച്ച് പാമ്പാടിയിൽ നിന്നും വാദ്യമേളങ്ങളോടുകൂടി പ്രകടനവും നടത്തി. കൺവൻഷൻ  ബിജെപി  ജില്ലാ പ്രസിഡന്റ് എൻ. ഹരി ഉത്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ പ്രതിഭാ പുരസ്കാര സന്ദേശം നൽകി.ഉന്നത വിജയം കരസ്തമാക്കിയ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ കർഷമോർച്ച സംസ്ഥാന പ്രസിഡന്റ് പി.ആർ മുരളീധരൻ ആദരിച്ചു.

ബിജെെപി പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ് കൺവൻഷന് ആശംസകൾ അറിയിച്ചു.


യുവമോർച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് രാഹുൽരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി നിയോജക  മണ് ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത്, ജില്ലാ വൈ. പ്രസിഡന്റുമാരായ പി.സുനിൽകുമാർ, നീറികാട് കൃഷ്ണകുമാർ ,യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ സെക്രട്ടറി രാജ്മോഹൻ, ജില്ലാ ട്രഷറർ ജെ.സന്ദീപ്, മണ്ഡലം ജന:സെക്രട്ടറി അനുമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു