
ഒറ്റയടിക്ക് അകത്താക്കിയത് ഒന്നര ലിറ്റര്‍ വോഡ്ക; വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ മദ്യം കഴിച്ച 60കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍
റഷ്യ: ഒറ്റയടിക്ക് ഒന്നരലിറ്റര്‍ മദ്യം അകത്താക്കിയ അറുപത്കാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്‌ചെകിന്‍ എന്നയാളാണ് മരിച്ചത്. പണം ലഭിക്കുന്നതിനായാണ് വെല്ലുവിളി ഏറ്റെടുത്ത് മദ്യം കഴിച്ചത്. ‘മുത്തച്ഛന്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി, ഒരു യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്താണ് ചലഞ്ചില്‍ പങ്കെടുത്തത്.
ഹോട്ട് സോസ് അല്ലെങ്കില്‍ മദ്യം കഴിക്കണെന്നായിരുന്നു വെല്ലുവിളി. ഏറ്റവും കൂടുതല്‍ അകത്താക്കുന്നവര്‍ക്ക് പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ മദ്യം കഴിക്കാനായിരുന്നു യൂറിയുടെ തീരുമാനം. വോഡ്ക ആയിരുന്നു ഇതിനായി തെരഞ്ഞെടുപ്പ്. മത്സരം യൂട്യൂബില്‍ ലൈവായി സ്ട്രീമിംഗ് നടത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര ലിറ്ററോളം വോഡ്ക കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നൂറു കണക്കിന് ആളുകള്‍ ലൈവായി കണ്ടുകൊണ്ടിരിക്കെ ആയിരുന്നു യൂറിയുടെ ഞെട്ടിക്കുന്ന മരണം എന്നാണ് അന്തര്‍ദേശീയ മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞയാഴ്ച റഷ്യന്‍ നഗരമായ സ്‌മോളെങ്കിലാണ് സംഭവം നടന്നത്.
പണത്തിന് പകരം അപകടകരമായ പല കാര്യങ്ങളും വെല്ലുവിളിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ കാഴ്ചക്കാരായി ലൈവ് സ്ട്രീം ചെയ്താണ് ‘ട്രാഷ് സ്ട്രീമ്‌സ്’ എന്ന പേരില്‍ ഇത്തരം വെല്ലുവിളികള്‍ അരങ്ങേറുക.