video
play-sharp-fill
യുവാവിന്റെ സ്വഭാവദൂഷ്യങ്ങൾ അറിഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവാവിന്റെ സ്വഭാവദൂഷ്യങ്ങൾ അറിഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാസർകോട്: യുവാവിന്റെ സ്വഭാവദൂഷ്യങ്ങൾ അറിഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് അറസ്റ്റ് ചെയ്തത്.

ഒരു വർഷം മുൻപായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ യുവാവിന്റെ സ്വഭാവദൂഷ്യങ്ങൾ അറിഞ്ഞതോടെ പെൺവീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും ചന്തേര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് പ്രതിയെ ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.