മുന്‍വൈരാഗ്യം ;മദ്യപാനത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തി ; സുഹൃത്ത് കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ ജയേഷ് കത്തിയെടുത്ത് ജോഷിയെ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയേഷിന് ജോഷിയുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കുത്തേറ്റു വീണ ജോഷിയെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.