യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; 20 തവണ കുത്തുന്നതായി സിസിടിവി ദൃശ്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.

ബിനോയിയെ കൊല്ലും എന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു. വീടിന് അടുത്തുള്ള കടയുടെ ഉള്ളിലിട്ടാണ് ബിനോയിയെ കുത്തിയത്. 20 തവണ കുത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group