
കോട്ടയം: വിവാദ ആകാശപാതയ്ക്ക് ചുവട്ടിൽ പടവലത്തെ നട്ട് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പ്രതിഷേധിച്ചു. ഇരുമ്പ് പടവലപ്പന്തൽ പോലെയാണ് നഗര ഹൃദയത്തിൽ ഈ നിർമിതി ഇപ്പോൾ നിലകൊള്ളുന്നതെന്ന് ആക്ഷേപിച്ചാണ് പടവലത്തെ നട്ടത്.
നിയമപരമായും സാങ്കേതികമായും ഒരു കാരണവശാലും പണിപൂർത്തിയാക്കാൻ സാധിക്കാത്ത കോട്ടയം പട്ടണത്തിലെ ആകാശപാത അപകടപാതയായി മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ അത് എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഈ നിർമിതിയുടെ അലൈൻമെന്റ് സംബന്ധിച്ചും സാങ്കേന്തികമായി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോഴത്തെ നിർമിതിയുടെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. കോട്ടയം പട്ടണത്തിൽ എത്തുന്നവർക്ക് ഇതിൻ്റെ ചുവട്ടിലൂടെ അല്ലാതെ സഞ്ചരിക്കാനാവില്ല. വിദ്യാർഥികൾ ധാരാളമായി എത്തുന്ന രാവിലെയോ വൈകുന്നേരമോ ഈ നിർമ്മിതിയുടെ ഏതെങ്കിലും ഭാഗം താഴേക്ക് പതിച്ചാൽ ഒരു വലിയ ദുരന്തമാവും സംഭവിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകാശപാത സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തി എത്രയും വേഗം ഈ നിർമ്മിതി പൊളിച്ചുമാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കോട്ടയം എംഎൽഎ ഈഗോ ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുകയാണ് വേണ്ടതെന്നും ലോപ്പസ് മാത്യു പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡൻറ് ചാക്കോയുടെ നേതൃത്വത്തിൽ സാജൻ തൊടുക, മാലേത്ത് പ്രതാപചന്ദ്രൻ, ബിറ്റു വൃന്ദാവൻ,റോണി വലിയപറമ്പിൽ,ചാർളി ഐസക്,സുനിൽ പയ്യപ്പള്ളി,മിഥിലാജ് മുഹമ്മദ്, ജോ ജോസേഫ്,പിക്കു ഫിലിപ്പ് മാത്യു, രൂപേഷ് എബ്രഹാം,ജീൻസ് കുര്യൻ,ബിബിൻ വെട്ടിയാനി, തോമസ്കുട്ടി വരിക്കയിൽ,ഷാനോ വൈക്കം ,ലിജുമോൻ ജോസഫ്,ജോബിൻ കുട്ടിക്കാട്, എന്നിവർ പ്രസംഗിച്ചു.