അക്രമ രാഷ്ട്രിയം അവസാനിപ്പിക്കണം: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്രം ഭരിക്കുന്ന ബി ജെ പി യും കേരളം ഭരിക്കുന്ന സി പി എമ്മും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം രാഷ്ട്രിയൽക്കരിച്ച് അക്രമം അഴിച്ചുവിട്ട് കേരളത്തിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, പാത്താമുട്ടത്ത് കരോൾ സഘത്തെ ആക്രമിച്ച യാഥാർത്ഥ പ്രതികളെ മാത്യകാപരമായി ശിക്ഷിക്കണം എന്നും, കേരളത്തെ ഭ്രാന്താലയമാക്കരുത് എന്നും ആവശ്യപ്പെട്ടുകൊണ്ടും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത്ഫ്രണ്ട് ഭാരവാഹികൾ കോട്ടയം ഗന്ധി പ്രതിമക്ക് മുന്നിൽ സമാധാന പ്രതിജ്ഞ എടുത്തു.സാജൻ തൊടു ക, ഷാജി പുളിമൂടൻ, ജിൽസ് പെരിയപുറം, വി.ആർ.രാജെഷ്, സജി തടത്തിൽ, ജോയി.സി കാപ്പൻ, രാജൻ കുളങ്ങര ,അൻസാരി പാലയംപറമ്പിൽ, ജിജോ വരിക്കമുണ്ട, ജോസി .പി .തോമസ്, രാജെഷ് വാളിപ്പാക്കൽ, വർഗ്ഗീസ് മാമൻ, സന്തോഷ് അറക്കൽ, എഡ്വിൻ തോമസ്, ബിജു ഡിക്രൂസ്, വിപിൻ പുളിമൂട്ടിൽ, അജു പനക്കൽ, ശ്രീകാന്ത് എസ്.ബാബു, കുഞ്ഞുമോൻ മാടപ്പാട്ട്, റെജി ആറക്കൽ, ജോഷി തെക്കെപ്പുറം, ലാജി മാടത്താനിക്കുന്നേൽ,ലിറ്റോ പാറേക്കാട്ടിൽ, സിജോ അറക്കത്താഴെ, സന്തോഷ് വി.കെ തുടങ്ങിയവർ പങ്കെടുത്തു.