play-sharp-fill
ആദ്യ കാമുകിയെ പീഡിപ്പിച്ച കേസിൽ വിവാഹം കഴിഞ്ഞ മൂന്നാം ദിനം കോട്ടയം കൊല്ലാട് സ്വദേശിയായ നവവരൻ അറസ്റ്റിൽ: പിടിയിലായത് പ്രണയത്തിൽ കുടുക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ: യുവതിയ്ക്ക് രോഗം ബാധിച്ചപ്പോൾ വിവാഹത്തിൽ നിന്നു പിൻമാറി; മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ് തടയാൻ ശ്രമിച്ചപ്പോൾ തല്ലി കയ്യും വാരിയെല്ലും ഒടിച്ചു: ക്രൂരമായ മർദനം ഏറ്റുവാങ്ങിയ ഹൃദ്രോഗിയായ കാമുകി പൊലീസിൽ പരാതി നൽകയത് ഗതികെട്ട്; കാമുകിയെ ചതിച്ച കാമുകൻ തകർത്തത് മറ്റൊരു പെൺകുട്ടിയുടെ ജീവിതം കൂടി

ആദ്യ കാമുകിയെ പീഡിപ്പിച്ച കേസിൽ വിവാഹം കഴിഞ്ഞ മൂന്നാം ദിനം കോട്ടയം കൊല്ലാട് സ്വദേശിയായ നവവരൻ അറസ്റ്റിൽ: പിടിയിലായത് പ്രണയത്തിൽ കുടുക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ: യുവതിയ്ക്ക് രോഗം ബാധിച്ചപ്പോൾ വിവാഹത്തിൽ നിന്നു പിൻമാറി; മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ് തടയാൻ ശ്രമിച്ചപ്പോൾ തല്ലി കയ്യും വാരിയെല്ലും ഒടിച്ചു: ക്രൂരമായ മർദനം ഏറ്റുവാങ്ങിയ ഹൃദ്രോഗിയായ കാമുകി പൊലീസിൽ പരാതി നൽകയത് ഗതികെട്ട്; കാമുകിയെ ചതിച്ച കാമുകൻ തകർത്തത് മറ്റൊരു പെൺകുട്ടിയുടെ ജീവിതം കൂടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂന്നു വർഷം മുൻപ് ആരംഭിച്ച പ്രണയം, പണവും സമ്പത്തുമില്ലാത്ത കാമുകി രോഗിയാണെന്നു കൂടി അറിഞ്ഞതോടെ കാമുകൻ നൈസായി ഒഴിവായി. ഒരു വർഷത്തോളം യുവതി പിന്നാലെ നടന്നിട്ടും കാമുകൻ വഴങ്ങിയിട്ടില്ല. ഒടുവിൽ മറ്റൊരു വിവാഹത്തിന് ഒരാഴ്ച മുൻപ് കാമുകനെ കണ്ടെത്തി സന്ധി സംഭാഷണത്തിനു ശ്രമിച്ചു. എന്നാൽ, യുവതിയെ കാറിൽകയറ്റി കിലോമീറ്ററുകളോളം ഓടിച്ച യുവാവും അച്ഛനും ചേർന്ന് കയ്യും വാരിയെല്ലും തല്ലിയും ചവിട്ടിയും ഒടിച്ചു. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന അതിക്രൂരമായ സംഭവം നടന്നത് ഉത്തരേന്ത്യയിലോ തമിഴ്‌നാട്ടിലോ അല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, സ്വന്തം കോട്ടയത്താണ്. മൂന്ന് വർഷത്തോളം കാമുകിയായിരുന്ന യുവതിയെ തല്ലി കയ്യും വാരിയെല്ലും ഒടിച്ച കേസിൽ മൂന്നു ദിവസം മുൻപ് വിവാഹിതനായ കൊല്ലാട് മലമേൽക്കാവ് പനച്ചിക്കൽ കിരൺ ജോസഫിനെ(29) ഞായറാഴ്ച രാവിലെയാണ് ഈസ്റ്റ്് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു യുവതി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിൽ ഭാര്യയ്‌ക്കൊപ്പം ഹണിമൂൺ ആഘോഷിക്കുന്നതിനിടെയാണ് കിരണിനെ പൊക്കി ലോക്കപ്പിലാക്കിയത്.
പത്തനംതിട്ട് സ്വദേശിയായ മുപ്പത്കാരിയെയാണ് വിവാഹത്തിന് ഒരാഴ്ച മുൻപ് കിരൺ തല്ലി കയ്യും കാലും ഒടിച്ച് ആശുപത്രിയിലാക്കിയത്. മൂന്നു വർഷം മുൻപ് യുവതിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് കിരണും പെൺകുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട്, ഫോണിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് അപ്പിലൂടെയും ആ ബന്ധം വളർന്നു. യുവതിയുമായി പ്രണയത്തിലാകുമ്പോൾ സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു കിരൺ. അമ്മ കളക്ടറേറ്റിലെ താല്കാലിക ജീവനക്കാരി, അച്ഛൻ താല്കാലിക ജോലിക്കാരൻ. പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ ഇടയ്ക്കാണ് വിദേശത്ത് ജോലി ലഭിച്ച് കിരൺ പോകുന്നത്. ഇതിനിടെ യുവതിയെ കിരൺ വിവാഹം ആലോചിക്കുകകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. തുടർന്ന് പല ദിവസങ്ങളിലും കാമുകിയെയുമായി കിരൺ കറക്കം പതിവാക്കി. കൊല്ലാട് വീട്ടിലും, വാകത്താനത്തും, കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിലും, വടവാതൂരിലെ സുഹൃത്തിന്റെ വീട്ടിൽ വച്ചും കിരൺ യുവതിയെ പല തവണ പീഡിപ്പിച്ചു. ഇതിനിടെ വിദേശത്ത് അക്കൗണ്ടന്റ് ജോലിയും, നല്ല നിലയിലുള്ള ശമ്പളവും ലഭിച്ചതോടെ കിരണിന്റെ ജീവതത്തിന്റെ സ്റ്റാൻഡ് തന്നെ മാറി. പണവും കാറും ആഡംബര ജീവിതവുമായി. ഇതോടെയാണ് കഥയിലെ ട്വിസ്റ്റുകൾ ആരംഭിക്കുന്നത്.


പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് യുവതിയ്ക്ക് ഹൃദയവാൽവിനു തകരാറുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അപൂർവങ്ങളിൽ അപൂർവമായ രോഗവും ബാധിച്ചിട്ടുണ്ടെന്നും ഇവർ കണ്ടെത്തി. ഈ വിവരം കിരണിനോട് പറഞ്ഞതോടെ ഇയാൾ യുവതിയുമായി അകലം പാലിച്ചു തുടങ്ങി. ബന്ധുക്കളും യുവതിയുമായുള്ള വിവാഹം വേണ്ടെന്ന നിലപാട് എടുത്തു. ഇതോടെ പതിയെ ഫോൺ വിളിയും ചാറ്റും കുറഞ്ഞു. വിദേശത്തായ കിരണിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു വിവാഹം കഴിക്കില്ലെന്ന ഉറപ്പ് മാത്രമായിരുന്നു മറുപടി. തുടർന്ന് ആറുമാസമായി കിരണിനെപ്പറ്റി യുവതിയ്ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇതിനിടെ കിരൺ നാട്ടിൽ മടങ്ങിയെത്തിയതായി വിവരം ലഭിച്ച യുവതി കോട്ടയത്ത് എത്തി. തുടർന്ന് കോട്ടയം നഗരത്തിൽ വച്ച് കിരണിനെ കണ്ടു. കാറിൽ യുവതിയെയുമായി സൗഹൃദം പുതുക്കാനെന്ന വ്യാജേനെ ചങ്ങനാശേരി ഭാഗത്തേയ്ക്ക് കിരൺ കൊണ്ടു പോയി. ഒപ്പം കിരണിന്റെ അച്ഛനും കാറിൽ കയറി. ഇരുവരും ചേർന്ന് കോട്ടയം മുതൽ ചങ്ങനാശേരി വരെ കാറിനുള്ളിലിട്ട് യുവതിയെ ക്രൂരമായി മർദിച്ചു. പാട്ട് ഉറക്കെ വച്ച് ശേഷമാണ് കാറിനുള്ളിലിട്ട് യുവതിയെ തല്ലിയത്. രണ്ടു കയ്യും പിന്നിലേയ്ക്ക് വലിച്ച് സീറ്റിനിടയിൽ വച്ച ശേഷമായിരുന്നു മർദനം. വേദനയേറ്റ് പുളഞ്ഞ യുവതിയെ കിരണിന്റെ പിതാവ് ചവിട്ടുകയും ചെയ്തു. ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും, കൂടുതൽ ബഹളം വച്ചാൽ ഈ ദൃശ്യങ്ങളെല്ലാം പുറത്തു വിടുമെന്നൂം ഭീഷണിപ്പെടുത്തിയായിരുന്നു മർദനം. തുടർന്ന രാത്രി വൈകി ചങ്ങനാശേരി ബൈപ്പാസ് റോഡിൽ യുവതിയെ പരിക്കുകളോടെ ഇറക്കി വിട്ടു. ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പിറ്റേന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ജനുവരി മൂന്നിന് നഗരമധ്യത്തിലെ പള്ളിയിൽ വച്ച് കിരൺ പായിപ്പാട് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു. വിവാഹത്തിനു മുൻപ് കാമുകി പ്രതിശ്രുത വധുവിനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മർദനമേറ്റ കേസ് പോലും സ്വാധീനം ഉപയോഗിച്ച് കിരൺ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി സൂചന ലഭിച്ചതോടെയാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയ്ക്ക് കൈമാറി. ഇതിനു പിന്നാലെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പീഡനക്കേസ് രജിസ്റ്റർ ചെയ്്ത് അന്വേഷണം ആരംഭിച്ചത്.
എന്നാൽ, ഇതിനോടകം തന്നെ വിവാഹം കഴിച്ച പ്രതി, ഭാര്യയോടൊപ്പം മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുകയായിരുന്നു. മൂന്നാറിലെ കോട്ടേജിൽ ഹണിമൂൺ ആഘോഷിച്ച പ്രതിയെ ഈസ്റ്റ് എസ്‌ഐ ടി.എസ് റെനീഷും സംഘവും കോട്ടേജിൽ നിന്നും അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിൽ എത്തിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. വിവാഹത്തിനു ശേഷം ഭാര്യയോടൊപ്പം വിദേശത്തേയ്ക്ക് കടക്കാനിരിക്കുന്നതിനിടെയാണ് ഇപ്പോൾ അറസ്റ്റുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group