video
play-sharp-fill
വിവാഹത്തിന് ഒരു ദിവസം മാത്രം; തൃശ്ശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

വിവാഹത്തിന് ഒരു ദിവസം മാത്രം; തൃശ്ശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു. കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നിധിന്‍ എന്ന അപ്പുവാണ് മുങ്ങി മരിച്ചത്.

നാളെയായിരുന്നു നിധിന്റെ വിവാഹം നശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് ദാരുണമായി സംഭവം. വിവാഹത്തിനെത്തിയ കൂട്ടുകാർക്കൊപ്പം ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്തായിരുന്നു നിധിൻ ഇറങ്ങിയത്. എന്നാൽ‌ മുങ്ങി താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.