
കൊല്ലം: കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.
കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. ഉച്ചയ്ക്ക് വീടിനോട് ചേർന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് ഷോക്കേറ്റത്.
ചതുപ്പിൽ വീണുകിടന്ന അബ്ദുൽ സലാമിനെ പിടിച്ചുയർത്താൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും ഷോക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
തെങ്ങോല എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.