video
play-sharp-fill

സ്വർണ്ണക്കടത്ത് കൊലപാതകം ലൈംഗിക ആരോപണം! സംസ്ഥാനത്ത് നടക്കുന്ന എല്ലാ നെറി കേടിനും കുടചൂടുന്ന മുഖ്യമന്ത്രിക്കെതിരെയും, അധോലോക പോലീസിന് കൂട്ടുനിൽക്കുന്ന കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിനുമെതിരെയും കോട്ടയത്ത് എസ്പി ഓഫിസ് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് 

സ്വർണ്ണക്കടത്ത് കൊലപാതകം ലൈംഗിക ആരോപണം! സംസ്ഥാനത്ത് നടക്കുന്ന എല്ലാ നെറി കേടിനും കുടചൂടുന്ന മുഖ്യമന്ത്രിക്കെതിരെയും, അധോലോക പോലീസിന് കൂട്ടുനിൽക്കുന്ന കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിനുമെതിരെയും കോട്ടയത്ത് എസ്പി ഓഫിസ് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് 

Spread the love

കോട്ടയം : നിലമ്പൂർ എം.എൽ.എ പി.വി.അൻവർ വെളിപ്പെടുത്തിയ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആളുകളെ കൊന്നെന്ന് ആരോപിച്ച എ.ഡി.ജി.പി അജിത്ത്കുമാറിനെയും കോഴിക്കോട് എയർപോർട്ട് വഴി സ്വർണ്ണ കടത്തിന് സഹായിച്ച എസ്.പി. സുജിത്ത് ദാസിനെയും, ഹേമകമ്മറ്റി റിപ്പോർട്ടിലെ മുഖ്യപ്രതി കൊല്ലം എം.എൽ.എ മുകേഷിനേയും അടക്കം സംരക്ഷിച്ച്,

അധോലോക പോലീസിന് കൂട്ടുനിൽക്കുന്ന കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന നെറികെട്ട പിണറായി സർക്കാർ രാജിവെക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ. കെ കെ കൃഷ്ണകുമാർ,ബിനീഷ് ബെന്നി,ബിബിൻ വർഗീസ്, അനൂപ് വിജയൻ, സോബിച്ചൻ കണ്ണമ്പള്ളി, വിഷ്ണു വിജയൻ, അർജുൻ രമേശ്, പി കെ വൈശാഖ്,ജിബിൻ വെള്ളേരി, വിനീത് അന്ന തോമസ്, റാഷ്മാൻ ഒത്തട്ടിൽ, വിഷ്ണു ചെമ്മണ്ടവള്ളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പൈസ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ സുരേഷ് കുമാർ,ജില്ലാ ഭാരവാഹികളായ അനൂപ് അബൂബക്കർ, മോനു ഹരിദാസ്, യദു സി നായർ, അസിം ഇട്ടിക്കൽ,അനു വിജയൻ, റിച്ചി സാം ലൂക്കോസ്, അബു താഹിർ, ഷഹീം പി എഫ്, റിമിൻ രാജൻ, ആൽഫിൻ അലക്സ്, ആദർശ് രഞ്ജൻ, കെ എഫ് ഷിനാസ്,ഷൻ ടി ജോൺ, ടെന്നീസ് ജോസഫ്,ജെനിൻ ഫിലിപ്പ്, ആഷിക് എന്നിവർ നേതൃത്വം നൽകി