വൈദ്യുതി ചാർജ് വർധന ; യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ കെ.എസ്.ഇ.ബി മാര്‍ച്ചില്‍ സംഘര്‍ഷം ; ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് ; പ്രതിഷേധസമരം തിരുവഞ്ചൂർ രാധാകൃഷണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച എല്‍.ഡി.എഫ് സർക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ നടത്തിയ കെ.എസ്.ഇ.ബി സെൻട്രല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസ് വളയല്‍ സമരത്തില്‍ സംഘർഷം.

ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച പ്രതിഷേധ സമരം സ്റ്റാർ ജംഗ്ഷനില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. പ്രവർത്തകർ വാഹനത്തിന്റെ ടയർ കൂട്ടിയിട്ട് കത്തിച്ചു. ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകർ ഓഫീസിന് മുൻപില്‍ പൊലീസുമായി സംഘർഷമുണ്ടായി. റോഡില്‍ കുത്തിയിരുന്ന യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിൻ മാത്യു, രാഹുല്‍ മറിയപ്പള്ളി, പി.കെ വൈശാഖ്, ബിനീഷ് ബെന്നി, അഡ്വ. ജിത്തു ജോസ്, രാഷ്‌മോൻ മാത്യു, വിഷ്ണു ചെമ്മുണ്ടവള്ളി, ടോണി കുട്ടംപേരൂർ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷണൻ എം.എല്‍.എ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ചിന്തു കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഗൗരി ശങ്കർ, മുഹമ്മദ് ഷിയാസ്, അനൂപ് അബൂബക്കർ, ബിബിൻ വർഗീസ്, ഷാൻ ടി.ജോണ്‍, റെമിൻ, ഷിനാസ്, ജിബിൻ ജോസഫ്, യദു സി.നായർ, ജിത്തു കരിമാടം, ആദർശ് രജ്ജല്‍, ജിത്തു ജേസ്, യശ്വന്ത് സി.നായർ എന്നിവർ പങ്കെടുത്തു.