
കോട്ടയം : കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്ക് എതിരെ പേരാമ്പ്രയിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം ടൗണിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി യൂത്ത് കോൺഗ്രസ്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി കുഞ്ഞില്ലമ്പള്ളി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കൾ ജോബിൻ ജേക്കബ്, കെ കെ ഷാജി, സിബി ജോൺ, ടോം കോര, കെ എൻ നൈസാം, സെബാസ്റ്റ്യൻ ജോയ്, എം കെ ഷമീർ,യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ജോർജ് പൈസ,ജില്ലാ ഭാരവാഹികൾ കെ കെ കൃഷ്ണകുമാർ, അനൂപ് അബൂബക്കർ , സോബിച്ചൻ കണ്ണമ്പള്ളി, അനൂപ് വിജയൻ, വിഷ്ണു വിജയൻ, അബു താഹിർ, യദു സീ നായർ, വിവിൻ വത്സൻ,ഡെന്നിസ് ജോസഫ്, ആൽബിൻ ഇടമനശേരിൽ, വിഷ്ണു ചെമ്മണ്ടവള്ളി,രാഷ്‌മോൻ ഒറ്റട്ടിൽ, ബബുലു ,രതീഷ് തോട്ടപ്പള്ളി, ലിജു, ബിബിൻ കൂരാപ്പട എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് ഗൗരീശങ്കർ, വിഷ്ണു ചെമ്മണ്ടവള്ളി, രാഷ്‌മോൻ ഒറ്റട്ടിൽ, ബബുലു എന്നിവരെ അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group