നെയ്യാറ്റിൻകര നരഹത്യ: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : നെയ്യാറ്റിൻകരയിൽ കുട്ടികളെ അനാഥരാക്കിയത് സംസ്ഥാന സർക്കാരും പൊലീസുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ടോം കോര അഞ്ചേരി. നെയ്യാറ്റിൻകരയിൽ ജപ്തി ചെയ്യാൻ എത്തിയ സംഭവത്തെ തുടർന്ന് ദമ്പതിമാർ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

മീശ പോലും മുളക്കാത്ത ആ പയ്യൻ ചൂണ്ടിയ വിരൽ ഈ ഭരണകൂടത്തോടും പൊലീസിനോടുമാണ്. ഒരു പുരോഗമന, ജാതിരഹിത, വിപ്ലവ മലയാളിയും സഹതാപവും, കണ്ണീരും, കവിതകളുമായി ഈ വഴിക്ക് വരരുത് , ഭരണകൂട കൊലപാതകങ്ങളാണിത്.
ദശാബ്ദങ്ങളായി കോളനികളിൽ നിങ്ങൾ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയുടെ തുടർച്ചയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂബ് അബൂബക്കർ, അജീഷ് പൊന്നാസ് , അരുൺ മർക്കോസ്,ഗൗരി ശങ്കർ, അബു താഹിർ,യദു ,മഹേഷ് മഠം, റൂബിൻ തോമസ് ,അനീഷ് ജോയ്, നിഷാന്ത് വടവാതൂർ എന്നിവർ പ്രസംഗിച്ചു