മന്ത്രി ജലീൽ രാജിവയ്ക്കണം : തിരുവാർപ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവാർപ്പ് : കെ റ്റി ജലീൽ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടു സമരം നടത്തിയ യൂത്ത് കോൺഗ്രസുകാർക്കെതിരെ പോലിസിൻ്റെ അക്രമത്തിൽ പ്രതിഷേധിച്ച് യുത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

മന്ത്രിസഭയിൽ നിന്നും അഴിമതി മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡൻ്റ് സോണി മണിയംകേരി അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലിജോ പാറെകുന്നുംപുറം, പ്രോമിസ് കാഞ്ഞിരം, രാഷ്മോൻ ഒത്താറ്റിൽ, അശ്വിൻ മണലേൽ,ദികുൻ ഹരിദാസ്, അരവിന്ദ് കേതാടി, പ്രിൻസ് ജോൺ,അശ്വിൻ സാബു, മോൻസി ഓത്താറ്റിൽ, അമിത് രാജ്,അൽതാഫ് വി, ബിജിഷ് ഓത്താറ്റിൽ, അഭിമന്യു ,സനു എന്നിവർ പ്രസംഗിച്ചു.