മദ്യ ലഹരിയിൽ പൊലീസ് വാഹനത്തിന് നേരെ അതിക്രമം; ഹെൽമെറ്റുപയോഗിച്ച് ചില്ല് അടിച്ചു തകർത്തു ; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
സ്വന്തം ലേഖകൻ
പാലക്കാട്: പൊലീസ് സ്റ്റേഷനു പുറത്ത് പാതയോരത്തു നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. മദ്യ ലഹരിയിലാണെന്നു സംശയിക്കുന്ന യുവാവാണ് പൊലീസ് വാഹനത്തിന്റെ ചില്ല് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു തകർത്തത്. കേസിൽ വാണിയംകുളം മാന്നനൂർ സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വാഹനത്തിന്റെ മുന്നിലെ ചില്ലാണ് അടിച്ചു തകർത്തത്. യുവാവിനെതിരെ പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന സമ്മേളനത്തിന്റെ തിരക്ക് പരിഗണിച്ചാണ് വാഹനം പാതയോരത്ത് നിർത്തിയിട്ടത്. പരിപാടിക്കെത്തിയ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്റ്റേഷനുള്ളിലുള്ളപ്പോഴായിരുന്നു യുവാവിന്റെ അതിക്രമം.
Third Eye News Live
0