പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ചു ; ഉഴവൂർ സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് കിടങ്ങൂർ പോലീസ്

Spread the love

കിടങ്ങൂർ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴവൂർ ശാസ്താംകുളും മടക്കത്തറ വീട്ടിൽ ആകാശ്.ബി (24) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമുഹ്യമാധ്യമത്തിലൂടെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആകാശിന് പാലാ, കുറവിലങ്ങാട്, മരട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ അജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.