വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ ; 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്

Spread the love

വൈക്കം : വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ സംഘവും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group