സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൌണ്ട്; അശ്ലീല ചിത്രങ്ങളും പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പരും അക്കൌണ്ടില്‍ പങ്കുവെച്ചു; കാറ്ററിംഗ് തൊഴിലാളി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ദില്ലി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി ആക്ഷേപകരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ അലിഗഢ് ജില്ലക്കാരനായ 22 കാരന്‍ അരുണ്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയിലാണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഏറെ നാള്‍ ചാറ്റ് ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി അടുപ്പം കുറച്ചതോടെയാണ് പ്രതി വ്യാജ പ്രൊഫൈലുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാറ്ററിംഗ് തൊഴിലാളിയായ അരുണ്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് 17 കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ സൌഹൃദത്തിലായി. നിരന്തരം ചാറ്റ് ചെയ്യുകയും പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടയ്ക്ക് പെണ്‍കുട്ടി യുവാവിനോടുള്ള അടുപ്പം കുറച്ചു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഫോണിലും ബ്ലോക്ക് ചെയ്തു. ഇതോടെ യുവാവിന് പെണ്‍കുട്ടിയോട് വിദ്വേഷം ഉണ്ടായി.

തുടര്‍ന്നാണ് പ്രതിയായ അരുണ്‍ കുമാര്‍ തന്‍റെ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്. അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അക്കൌണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അറിയാത്ത നമ്പരുകളില്‍ നിന്നും ഫോണ്‍ വിളികളെത്തിയതോടെയാണ് പെണ്‍കുട്ടി തന്‍റെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിനെപ്പറ്റി അറിയുന്നത്. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ സുഹൃത്തായിരുന്ന അരുണാണ് വ്യാജ അക്കൌണ്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ഐഡി ഉണ്ടാക്കാൻ ഉപയോഗിച്ച ഇയാളുടെ മൊബൈൽ ഫോൺ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.