ചില യുവനടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി ഉപയോഗിച്ചതുപോലെയാണ് നമ്മൾ പുറത്തിറങ്ങുക ; വെളിപ്പെടുത്തലുമായി മഹേഷ്

ചില യുവനടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി ഉപയോഗിച്ചതുപോലെയാണ് നമ്മൾ പുറത്തിറങ്ങുക ; വെളിപ്പെടുത്തലുമായി മഹേഷ്

 

സ്വന്തം ലേഖിക

കൊച്ചി : മലയാള ചലച്ചിത്ര മേഖലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്ന് നടൻ മഹേഷ്. എല്ലാരും അങ്ങനെയാണെന്ന് പറയാനാവില്ലെന്നും ദുൽഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും ആ രീതിയിൽ പോകുന്ന ആൾക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനിൽ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ കാരവനിൽ കയറിയാൽ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മൾ
ഉപയോഗിച്ചതിന് തുല്യമായിട്ടാണ്. കൊച്ചിയിൽ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ 10 ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയിൽ ലഹരി ഉപയോഗം ഉണ്ട്. അത് തീർച്ചയായും ഇല്ലാതാകണം. കാരണം, മുഴുവൻ സിനിമാ രംഗത്തിനുമാണ് ഇതിന്റെ പേരിൽ പഴി കേൾക്കുന്നത്.’മഹേഷ് പറഞ്ഞു.

‘ഷെയ്ൻ നിഗം ഒരു കുഴപ്പക്കാരനാണ് എന്ന് തോന്നുന്നില്ല. അബി ഒരു കുഴപ്പക്കാരൻ അല്ലായിരുന്നു. ഇതിനാൽ തന്നെ മകൻ ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കിൽ അവന്റെ കൊച്ചി ഭാഷയുടെ രീതിയാവാം പ്രശ്‌നം. കേൾക്കുന്നവർക്ക് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കാം. അങ്ങനെ പല കാരണങ്ങളുമുണ്ടാകാം. ഷെയ്ൻ കുട്ടിയാണോ അല്ലയോ എന്നതല്ല വിഷയം. ചെയ്യുന്നത് ഒരു പ്രൊഫഷണൽ ജോലിയാണ്. അതിന്റെ എത്തിക്‌സ് പാലിക്കേണ്ടതുണ്ട് മഹേഷ് പറഞ്ഞു.