
തിരുവനന്തപുരം : പേയാട് എസി ടെക്നീഷ്യനായ യുവാവ് വീടിന്റെ സൺഷേഡിൽ നിന്ന് വീണ് മരിച്ചു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി അഖിൽ (25) ആണ് മരിച്ചത്. ശ
നിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം. പേയാട് അലകുന്നം കിഷോറിന്റെ വീട്ടിൽ തകരാറിലായ എസി നന്നാക്കാൻ എത്തിയതായിരുന്നു അഖിൽ.
ജോലി ചെയ്യുന്നതിനിടെ സൺഷേഡിൽനിന്ന കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group