മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂത്തകുട്ടിയുമായാണ് കിണറ്റിൽ ചാടിയത്
സ്വന്തം ലേഖകൻ തൊടുപുഴ: ഇളയ കുട്ടി മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി(38), മകൻ ബെൻടോം (7) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് ലീജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ മകൻ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. നവജാതശിശു മരിച്ചതിൽ ലിജി കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. ഇന്നലെ ആയിരുന്നു ഇളയ കുഞ്ഞിൻറെ സംസ്കാര ചടങ്ങുകൾ.
ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽനിന്നും മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് വീട്ടിലെ കിണറ്റിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നി രക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
Third Eye News Live
0
Tags :