തളിക്കുളം തമ്പാന്‍കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; സ്ഥലത്ത് തിരിച്ചിൽ തുടരുന്നു, പോലീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടി

Spread the love

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കാണാതായി.

video
play-sharp-fill

നീലഗിരി പോനൂര്‍ ബോയ്‌സ് കമ്പനിയില്‍ സുരേഷ് കുമാറിന്റെ മകന്‍ അമന്‍ കുമാറി(21)നെയാണ് തിരകളില്‍ പെട്ട് കാണാതായത്. രത്തിനം ഐടി കമ്പനി ജീവനക്കാരനാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നീലഗിരിയില്‍ നിന്നെത്തിയ ആറംഗ സംഘമാണ് തമ്പാന്‍കടവ് അറപ്പത്തോടിനു സമീപം കടലില്‍ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലു യുവാക്കള്‍ തിരയില്‍ പെട്ട് മുങ്ങിമരിച്ചിട്ടുണ്ട്.

കടലിന്റെ സ്വഭാവം അറിയാതെയാണ് അമന്‍ കുമാറും സംഘവും വെള്ളത്തില്‍ ഇറങ്ങിയത്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അഴീക്കോട് തീരദേശ പോലീസിന്റെ സ്പീഡ് ബോട്ട് തെരച്ചിലിനെത്തിയെങ്കിലും ശക്തമായ തിരയില്‍ ബോട്ടിന് സഞ്ചരിക്കാനായില്ല.

തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വാടാനപ്പള്ളി പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്. തീരദേശ പോലീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്.