ഭാരതപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 45കാരൻ മുങ്ങിമരിച്ചു ; മൃതദേഹം കണ്ടെടുത്തത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ എട്ടുമീറ്റർ താഴ്ചയിൽ നിന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരൂർ: മലപ്പുറം തിരുനാവായ ഭാരതപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൽപകഞ്ചേരി സ്വദേശി സുബ്രഹ്മണ്യനാണ്(45) മരിച്ചത്. കുളിക്കാനിറങ്ങിയപ്പോൾ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു.

പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ഉപേക്ഷിച്ചുപോയ തോണികളുടെ അവശിഷ്ടങ്ങളുടെ ഇടയിൽ കുടുങ്ങി പോയതാകാം അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ എട്ടുമീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. യുവാവിന്റെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.