video
play-sharp-fill

വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് സൗണ്ട് എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം

വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് സൗണ്ട് എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം

Spread the love

അമ്പലപ്പുഴ: വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ എകെ സൗണ്ട് ഉടമ കുഞ്ഞുമോന്റെ മകൻ അമീൻ (27) ആണ് മരിച്ചത്.

പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ ആയിരുന്നു അപകടം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അമീന് വൈദ്യുതാഘാതമേറ്റത്. അപകടം നടന്ന ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. സൗണ്ട് എഞ്ചിനീയറാണ് മരിച്ച അമീൻ. മാതാവ് സീനത്ത്. ഭാര്യ സക്കീന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group