പൊലീസ് ജീപ്പും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

പൊലീസ് ജീപ്പും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ വച്ച് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു. ചീരകര്‍ഷകനും റിങ് പണിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ബൈക്ക് നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ്് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും പതിനഞ്ച് മീറ്ററോളം നിരങ്ങിയ ശേഷമാണ് പൊലീസ് വാഹനം നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു.