
ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടമർദ്ദനം; ചികിത്സയിലായിരുന്നു യുവാവ് മരിച്ചു..! മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടമര്‍ദനത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാണ്( 43) മരിച്ചത്. തിങ്കളാഴ്ചയാണ് ബിനീഷിന് മർദ്ദനമേറ്റത്. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഉത്സവപ്പറമ്പില്‍ വച്ച് ബിനീഷിന് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ കുളത്തിന് സമപീം ബിനീഷിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിന്റെ ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ബന്ധുക്കള്‍ അന്നുതന്നെ ബന്ധുക്കൾ കാക്കൂര്‍ പൊലീസ് സ്്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ ബിനിഷിനെ തള്ളിമാറ്റിയ ചിലരെ പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിനീഷിനെ ക്ഷേത്രത്തില്‍ നിന്ന് തള്ളിമാറ്റിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറയിച്ചു. എന്നാല്‍ ആള്‍ക്കൂട്ടമര്‍ദനത്തെ തുടര്‍ന്നാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും കേസിലെ പ്രതികളെ വിട്ടയച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.