
മരണാനന്തര ചടങ്ങു ദിവസം മതില്‍ കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; നിബിന് വെട്ടേറ്റത് അച്ഛന് നേരെ ബന്ധുവീശിയ വെട്ടുകത്തി തടയുന്നതിനിടെ
സ്വന്തം ലേഖിക
ചെറുതുരുത്തി: മതില്‍ കെട്ടുന്നതിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി.
ചെറുതുരുത്തി ടൗണിന് സമീപം വട്ടപ്പറമ്പില്‍ ബംഗ്ലാവ് പറമ്പ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് അറ്റുപോയത്. നിബിന്റെ അച്ഛന് നേരെ ബന്ധുവീശിയ വെട്ടുകത്തി തടയുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി മുറിഞ്ഞു പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ബംഗ്ലാവ് പറമ്പില്‍ കൃഷ്ണകുമാര്‍ (ഉണ്ണിക്കുട്ടന്‍) ഒളിവിലാണ്. പ്രതിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുദിവസമായ ബുധനാഴ്ചയാണ് സംഭവം.
കൃഷ്ണകുമാര്‍, നിബിന്റെ അച്ഛന്റെ കഴുത്തിനുനേരെ വെട്ടുകത്തി വീശിയപ്പോള്‍ നിബിന്‍ വലതുകൈകൊണ്ട് തടുക്കുകയാണുണ്ടായത്. പ്രതിയുടെ ചെറിയച്ഛന്റെ മകനാണ് നിബിന്‍.
നിബിനെ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ചെറുതുരുത്തി എസ്.ഐ. ബിന്ദുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി.