Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെറുതുരുത്തി: മതില്‍ കെട്ടുന്നതിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി.

ചെറുതുരുത്തി ടൗണിന് സമീപം വട്ടപ്പറമ്പില്‍ ബംഗ്ലാവ് പറമ്പ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് അറ്റുപോയത്. നിബിന്റെ അച്ഛന് നേരെ ബന്ധുവീശിയ വെട്ടുകത്തി തടയുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി മുറിഞ്ഞു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ബംഗ്ലാവ് പറമ്പില്‍ കൃഷ്ണകുമാര്‍ (ഉണ്ണിക്കുട്ടന്‍) ഒളിവിലാണ്. പ്രതിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുദിവസമായ ബുധനാഴ്ചയാണ് സംഭവം.

കൃഷ്ണകുമാര്‍, നിബിന്റെ അച്ഛന്റെ കഴുത്തിനുനേരെ വെട്ടുകത്തി വീശിയപ്പോള്‍ നിബിന്‍ വലതുകൈകൊണ്ട് തടുക്കുകയാണുണ്ടായത്. പ്രതിയുടെ ചെറിയച്ഛന്റെ മകനാണ് നിബിന്‍.

നിബിനെ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ചെറുതുരുത്തി എസ്.ഐ. ബിന്ദുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി.