video
play-sharp-fill

Tuesday, May 20, 2025
HomeMainവീട്ടില്‍ കഞ്ചാവ് നട്ടുവളർത്തൽ ; കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

വീട്ടില്‍ കഞ്ചാവ് നട്ടുവളർത്തൽ ; കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്.

നാല് വർഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് കണ്ണന്തറ വീട്ടിലാണ് സനലിന്‍റെ താമസം. വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്. എറണാകുളം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments