‘വേദനയുണ്ടെങ്കിലും അവന് വേണ്ടി ഇതിനപ്പുറവും ചെയ്യും’; അരിക്കൊമ്പന്റെ ചിത്രം കയ്യില്‍ ടാറ്റൂ ചെയ്ത് യുവാവ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തെ വിറപ്പിച്ച്‌ നടന്ന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്.

വനം വകുപ്പിന്റെ കണക്ക് പ്രകാരം നിരവധി ആളുകളെ കൊന്ന കാട്ടാനയ്ക്ക് ഫാന്‍സ്‌ ഏറെയാണ്. അരികൊമ്പനായി സമൂഹ മാധ്യമത്തില്‍ നിറയെ പേജുകളും മറ്റും ഉണ്ട്. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ അരിക്കൊമ്പന്റെ ചിത്രം കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് ‘ആരാധകന്‍’. അരിക്കൊമ്പനോടുള്ള ഇഷ്ടമാണ് യുവാവ് ടാറ്റു രൂപത്തില്‍ ശരീരത്തില്‍ പതിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

‘അരിക്കൊമ്പനെ നമ്മള്‍ തിരിച്ച്‌ കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും’- അരിക്കൊമ്പനെ പച്ചകുത്തിയ യുവാവ് പറയുന്നുണ്ട്.

അരിക്കൊമ്പനെ പച്ച കുത്തിയത് ശരിയായില്ലെന്നും കൊമ്പ് ഇങ്ങനെ വളഞ്ഞിട്ടല്ലെന്നും നേരെ താഴേയ്ക്കാണെന്നും ഫാന്‍സില്‍ ഒരാള്‍ കമന്റ് ചെയ്തു. ഈ വിഡിയോ കണ്ടിട്ടെങ്കിലും അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരട്ടെയെന്ന് ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചു.

നിലവില്‍ അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ മേഘമലയിലാണുള്ളത്. ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം. കേരളം കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം തമിഴ്നാടും ഉയര്‍ത്തിയിട്ടുണ്ട്.