Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പതിനാലുകാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍.

പാറശ്ശാല കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശന്‍ (55) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെയാണ് ഇയാള്‍ നിര്‍ബന്ധിച്ച്‌ വിളിച്ചിറക്കിക്കൊണ്ടുപോയത്.

ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ പതിനാലുകാരിയായ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തു.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മൂന്നിന് കേസെടുത്തു.

പെണ്‍കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്തു എത്തുകയായിരുന്നു.

പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.