മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴ് മാസമായ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി; പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്

Spread the love

കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നല്‍കി.

video
play-sharp-fill

മെഡിക്കല്‍ ബോർഡിന്റെ മേല്‍നോട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇൻക്യുബേറ്റർ ലഭ്യമാക്കി സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം.

ചാപിളളയാണെങ്കില്‍ പീഡനക്കേസിന്റെ തെളിവിനായി ഭ്രൂണം സൂക്ഷിക്കണം.
ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

19കാരനായ കാമുകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയത്. യുവാവിനെതിരെ കണ്ണൂർ ജില്ലാ പൊലീസ് പോക്സോ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.