play-sharp-fill
യോഗ കേന്ദ്രങ്ങളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി ; സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോവാൻ പ്രത്യേക വഴി സജ്ജമാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

യോഗ കേന്ദ്രങ്ങളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി ; സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോവാൻ പ്രത്യേക വഴി സജ്ജമാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ച യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം.

ഓഗസ്റ്റ് അഞ്ചു മുതൽ തുറന്ന് പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അൺലോക് 3യുടെ ഭാഗമായാണ് പുതിയ മാർഗനിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരും സന്ദർശകരും തമ്മിലുള്ള ശാരീരിക സമ്പർക്കം പരമാവധി കുറയ്ക്കുന്ന തരത്തിലാണു നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കില്ല. ഒപ്പം സ്പാ, സ്റ്റീം ബാത്ത്, സ്വിമ്മിങ് പൂളുകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതിയില്ല.

എല്ലാ സ്ഥാപനങ്ങളിലും തെർമൽ സ്‌ക്രീനിങ്ങിനുള്ള സൗകര്യവും ഗെയിറ്റിൽ സാനിറ്റൈസറും ഉണ്ടായിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ജീവനക്കാർ ഉൾപ്പെടെ രോഗലക്ഷണങ്ങളില്ലാത്തവർക്കു മാത്രമായിരിക്കും പ്രവേശനം. ആർക്കെങ്കിലും രോഗലക്ഷണമുണ്ടെന്നു കണ്ടെത്തിയാൽ അയാളെ പ്രത്യേക മുറിയിലേക്കു മാറ്റി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ;

1. 65 വയസിനു മുകളിലുള്ളവർ, ഒന്നിലധികം രോഗങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർ അടഞ്ഞയിടങ്ങളിലെ ജിമ്മുകൾ ഉപയോഗിക്കരുത്.

2. സ്ഥാപനത്തിൽ ചെലവഴിക്കുന്ന മുഴുവൻ സമയവും മാസ്‌ക് ധരിച്ചിരിക്കണം. അതേസമയം വ്യായാമം ചെയ്യുമ്പോൾ ശ്വാസതടസമുണ്ടാകാതിരിക്കാൻ മുഖാവരണം ധരിച്ചാൽ മതിയാകും. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം.

3. ഇവിടങ്ങളിൽ പോകുന്നവർ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നതാവും നല്ലത്.

4. ഓരോ ആളുൾക്കും 4 മീറ്റർ സ്ഥലം ഉണ്ടായിരിക്കണം. ഉപകരണങ്ങൾ ആറടി അകലത്തിൽ വേണം സജ്ജമാക്കാൻ. കഴിയുന്നയിടങ്ങളിൽ ഉപകരണങ്ങൾ പുറത്തു സജ്ജമാക്കണം.

5. സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ പ്രത്യേകം വഴി ഒരുക്കണം. ഭിത്തികളിൽ കൃത്യമായി ഇതു സൂചിപ്പിക്കുകയും വേണം.

6. മുറിയിലെ താപനില 2430 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തണം. ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കണം.

Tags :