ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹതയെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഗായകൻ കെ.ജെ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജെ.ജസ്റ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് അത്താണിയിൽ വാടകയ്ക്ക് താമസിച്ച് വരികെയായിരുന്നു ജസ്റ്റിനും കുടുംബവും.

രാത്രി ഏറെ വൈകിയിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തൃക്കാക്കര പൊലീസിൽ പരാതി നൽകാനെത്തിയിരുന്നു. ആ സമയത്താണ് ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷൻ പരിധിയിൽ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ സ്‌റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലുമെത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group