video
play-sharp-fill

ഏഴു വയസ്സ്‌ ഇളയ കാമുകനൊപ്പം നാടുവിടാൻ അമ്മ മകളെ കൊലപ്പെടുത്തിയോ; പതിനാലുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു; അമ്മയും കാമുകനും തമിഴ്‌നാട്ടിൽ പിടിയിൽ

ഏഴു വയസ്സ്‌ ഇളയ കാമുകനൊപ്പം നാടുവിടാൻ അമ്മ മകളെ കൊലപ്പെടുത്തിയോ; പതിനാലുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു; അമ്മയും കാമുകനും തമിഴ്‌നാട്ടിൽ പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തന്നേക്കാൾ ഏഴു വയസ ഇളയ കാമുകനൊപ്പം നാടുവിടാൻ വേണ്ടി അമ്മ മകളെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതെന്ന് സംശയം ശക്തമാകുന്നു. ദിവസങ്ങൾക്കു മുൻപ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയതോടെയാണ് അമ്മയുടെയും കാമുകന്റെയും ദുരൂഹ തിരോധാനം വീണ്ടും ചർച്ചയാകുന്നത്. അമ്മയെയും കാമുകനെയും പൊലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടുയകും ചെയ്തിട്ടുണ്ട്. കാരാന്തല കുരിശടിയിൽ മഞ്ജു(39)കാമുകൻ ഇടമല സ്വദേശി അനീഷ്(32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
14 ദിവസം മുൻപാണ് നെടുമങ്ങാട് കരിപ്പൂരിൽ നിന്നും പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ മൃതദേഹമാണ് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കാരാന്തറ ആർ.സി പള്ളിക്ക് സമീപത്തുള്ള ഒരു വീട്ടിലെ കിണറ്റിൽ നിന്നുമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വാടകവീട്ടിൽ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

നേരത്തേ നെടുമങ്ങാട് കരിപ്പൂരിൽ താമസിച്ചിരുന്ന ഇവർ ഇപ്പോൾ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. കരിപ്പൂർ സ്‌കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മിടുക്കിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്. അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. മഞ്ജു ഭർത്താവുമായി ഏറെ നാളായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം.
എന്നാൽ, മകളെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ ശേഷം ഇരുവരും നാടുവിടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മകളെ ഒഴിവാക്കണമെന്ന് മഞ്ജുവിനോടു കാമുകൻ പറഞ്ഞിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതോടെയാണ് മഞ്ജു കുട്ടിയെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നതെന്നാണ് സംശയം. ഇതിന്റെ ഭാഗമായി ഇവർ കുട്ടിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. ഇതേ തുടർന്ന് പൊലീസ് മഞ്ജുവിന്റെയും കാമുകന്റെയും മൊഴി രേഖപ്പെടുത്തുന്നുമുണ്ട്.