
ആലപ്പുഴ: നാട്ടില്‍ അരങ്ങേറുന്ന വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ സൈബര്‍ പോലീസ് ഉള്‍പ്പെടെ ബോധവത്കരണവും പ്രചാരണവും നടത്തിയിട്ടും കേസുകള്‍ക്കു കുറവില്ല.
നഗരത്തിലെ 72കാരനായ വസ്ത്രവ്യാപാരിയുടെ കൈയില്‍നിന്ന് 4.89 ലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. വ്യാപാരി സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം നഷ്ടമായി.
ഓണ്‍ലൈന്‍ വ്യാപാരംവഴി ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് വ്യാപാരിയെ തട്ടിപ്പുകാര്‍ സമീപിച്ചത്. ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ലാഭം നല്‍കാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വ്യാപാരി ആലപ്പുഴ സൗത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.







