കോട്ടയം ആവേശക്കടലായി: പതിനായിരങ്ങൾ തെരുവുകളിൽ കാത്തു നിന്നു; മുല്ലപ്പള്ളിയുടെ ജനമഹായാത്രയിൽ അലയൊലിതീർത്ത് മഹാജനപ്രവാഹം
സ്വന്തം ലേഖകൻ
കോട്ടയം: ആവേശക്കടവായി മാറിയ സ്വീകരണ കേന്ദ്രങ്ങളിൽ ത്രിവർണ പതാക പാറിപ്പറന്നപ്പോൾ, ജനമഹായാത്ര ജനമഹാപ്രവാഹമായി. സിപിഎമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തിനെതിരെ സാധാരണക്കാരുടെ പ്രതികരണത്തിന്റെ കരുത്തുമായി എത്തിയ യാത്രയെ സ്വീകരിക്കാൻ, നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും പതിനായിരങ്ങളാണ് കാത്തു നിന്നത്.
ജില്ലയിലെ രണ്ടു ദിവസം നീണ്ടു നിന്ന പര്യടനം പൂർത്തിയാക്കി യാത്ര വെള്ളിയാഴ്ച ആലപ്പുഴയിലേയ്ക്ക് പ്രവേശിക്കും. വെള്ളിയാഴ്ച രാവിലെ ഒൻപതിന് മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിൽ മാധ്യമങ്ങളെ അഭിസംബോധനയും ചെയ്യും.
വ്യാഴാഴ്ച രാവിലെ വൈക്കത്ത് ജില്ലയിലെ പര്യടനം ആരംഭിച്ച യാത്ര കടുത്തുരുത്തി, ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി വൈകി ഒൻപതരയോടെയാണ് കോട്ടയം നഗരത്തിൽ എത്തിയത്. നഗരത്തിൽ രാത്രി വൈകിയും നൂറുകണക്കിന് പ്രവർത്തകരാണ് യാത്രയെ സ്വീകരിക്കാൻ കാത്തു നിന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ രണ്ടാം ദിവസത്തെ സ്വീകരണ പരിപാടികൾ ആഘോഷത്തോടെയാണ് ത ുടങ്ങിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയിൽ താലപ്പൊലിയേന്തിയ വനിതകളും ബാൻഡ്സെറ്റ്, അമ്മങ്കുടം പഞ്ചാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയോടെയാണ് ജാഥാക്യാപ്റ്റനായ മുല്ലപ്പള്ളി രാമചന്ദ്രനെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. ബോട്ട് ജെട്ടി മൈതാനിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾ തിങ്ങി നിറഞ്ഞു. തുടർന്ന് വൈക്കത്ത് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്്പാർച്ചന നടത്തി.
തുടർന്ന് നടന്ന സ്വീകരണസമ്മേളനം കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.ബാബു, കെ.പി സി സി.വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ,് കെ.പി.സി.സി അംഗങ്ങളായ എൻ.എം താഹ, അഡ്വ.വി.വി സത്യൻ, മോഹൻ ഡി. ബാബു, അബ്ദുൾ സലാം റാവുത്തർ, പി എൻ.ബാബു, അഡ്വ.എ സനീഷ് കുമാർ, പി.വി.പ്രസാദ്, ജയ് ജോൺപേരയിൽ, ബി.അനിൽകുമാർ, അഡ്വ. വി. സമ്പത്ത് കുമാർ, മണ്ഡലം പ്രസിഡൻറുമാരായ പി.ഡി.ഉണ്ണി, വി.ബിൻസ്, എസ്. സാനു, ജി. രാജീവ്, സണ്ണി പോട്ടയിൽ, ഗോപിനാഥൻ, കെ.വി.മനോഹരൻ, പി.സി. തങ്കരാജ്, വി.ടി.ജെയിംസ് എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തിയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പതാകയുമായി യാത്രയെ സ്വീകരിക്കാൻ കാത്തു നിന്നത്. വാദ്യമേളങ്ങളും ബാലികമാരും, വീട്ടമ്മമാരും യുവാക്കളും സമൂഹത്തിന്റെ സമസ്ത മേഖലയിലുള്ളവരെല്ലാം യാത്രയെ കാത്തു നിന്നു. കടത്തുരുത്തിയിൽ നടന്ന പൊതുമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ബേബി തൊണ്ടാംകുഴി അധ്യക്ഷതവഹിച്ചു. കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, കെ.സി.ജോസഫ്, കെ.സി.അബു, മോൻസ് ജോസഫ് എം.എൽ.എ , ശൂരനാട് രാജശേഖരൻ, ജോഷി ഫിലിപ്പ്, ലതിക സുബാഷ്, ടോമി കല്ലാനി എന്നിവർ സംസാരിച്ചു. ഏറ്റുമാനൂരിൽ വൻ ആവേശത്തോടെ സ്വീകരണം ഒരുക്കിയ ജാഥയെ കാത്ത് നൂറുകണക്കിന് പ്രവർത്തകരാണ് നിന്നത്. പുതുപ്പള്ളിയിൽ എത്തിയ യാത്രയെ പയ്യപ്പാടി ജങ്ഷനിൽനിന്നും തുറന്നവാഹനത്തിൽ വാദ്യമേളങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. സി.പി.എമ്മിന്റെ കൊലപാത രാഷട്രീയത്തിനെതിരെ സമാധാനത്തിന്റെ ശാന്തി ദൂതുമായി ജവഹർ ബാലജനവേദി അംഗങ്ങളായ കുട്ടികൾ നൽകിയ വെള്ളരിപ്രാവുകളെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറത്തി. ചങ്ങനാശേരിയിൽ നടന്ന സമ്മേളം സമ്മേളനം കെ.സി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാർ ആൻറണി കുന്നുംപുറം അധ്യക്ഷത വഹിച്ചു. സി എഫ്. തോമസ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യൻ,ജോസഫ് വാഴക്കൻ, ജയ്സൺ ജോസഫ്, പി.എസ്. സലീം, പി.എസ് രഘുറാം, ജോബ് മൈക്കിൾ, അജിസ് ബെൻ മാത്യൂസ്,പി.എച്ച് നാസർ, രാജീവ് മേച്ചേരി, പി.എൻ. നൗഷാദ്, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ,തോമസ് അക്കര, പി എച്ച് ഷാജഹാൻ,ബാബു തോമസ്, ബിജു പുല്ലുകാട്, എ.ജി സനൽകുമാർ, സിയാദ് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. രാത്രി വൈകി കോട്ടയം നഗരത്തിൽ എത്തിയ ജാഥയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.