video
play-sharp-fill

യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയ്ക്ക് ശാരീരികാസ്വാസ്ഥ്യം; KSRTC സൂപ്പര്‍ഫാസ്റ്റ് നേരെ ആശുപത്രിയിലേക്ക്

യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയ്ക്ക് ശാരീരികാസ്വാസ്ഥ്യം; KSRTC സൂപ്പര്‍ഫാസ്റ്റ് നേരെ ആശുപത്രിയിലേക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിനിയുമായി കെ.എസ്.ആര്‍.ടി.സി. ബസ് ആശുപത്രിയിലെത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് പത്തനാപുരം ഡിപ്പോയില്‍നിന്ന് മാനന്തവാടിയ്ക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇരവിപേരൂര്‍ കഴിഞ്ഞപ്പോഴാണ് നഴ്സിങ് വിദ്യാര്‍ഥിനിയായ ആഷ് ലി ബിജുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഡ്രൈവറോട് വിവരം പറഞ്ഞു. തുടര്‍ന്ന് കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ബസ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് വിട്ടു. ആശുപത്രിയിലെത്തിച്ച കുട്ടിയ്ക്ക് അത്യാഹിതവിഭാഗത്തില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍പരിശോധനയില്‍ ക്ഷീണംമൂലമുള്ള അസ്വസ്ഥതയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കുട്ടിയ്ക്കൊപ്പം സഹപാഠികളും ആശുപത്രിയില്‍തന്നെ നിന്നു. ഒരുമണിക്കൂറിനുശേഷം ബസ് മറ്റ് യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോയി.

Tags :