play-sharp-fill
പൊലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപെടുത്താനേ പറ്റൂ; വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാൽ ഒഴിപ്പിച്ചുകിട്ടിയവർ നല്ലതു പറയും;ഒഴിഞ്ഞവർ കുറ്റം പറയും; സേനയുടെ ഗതികേടാണിത് ; യതീഷ് ചന്ദ്ര പറയുന്നു

പൊലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപെടുത്താനേ പറ്റൂ; വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാൽ ഒഴിപ്പിച്ചുകിട്ടിയവർ നല്ലതു പറയും;ഒഴിഞ്ഞവർ കുറ്റം പറയും; സേനയുടെ ഗതികേടാണിത് ; യതീഷ് ചന്ദ്ര പറയുന്നു


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപ്പെടുത്താനേ പറ്റൂ എന്ന് യുവ ഐപിഎസുകാരൻ യതീഷ്ചന്ദ്ര. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശബരിമലയിൽ കണ്ടത് തന്റെ ജോലി മാത്രമാണെന്നും സർക്കാരിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് താനെന്നും വ്യക്തമാക്കി. അവിടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും പ്രസക്തിയില്ല. വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ചാണ് സർക്കാർ നിർദേശം നടപ്പാക്കാൻ ഇറങ്ങുന്നതെന്നും യതീഷ്ചന്ദ്ര വ്യക്തമാക്കി.ഒരു അഭിമുഖത്തിലാണ് യതീഷ് ചന്ദ്ര നിലപാട് വ്യക്തമാക്കി സംസാരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപ്പെടുത്താനേ പറ്റൂ. വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാൽ ഒഴിപ്പിച്ചുകിട്ടിയവർ നല്ലതു പറയും. ഒഴിഞ്ഞവർ കുറ്റം പറയും. സേനയുടെ ഗതികേടാണിത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളിങ്ങനെ വേർതിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മൾ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല. പ്രളയസമയത്തു സ്വന്തം കുടുംബത്തിന്റെ അവസ്ഥപോലും നോക്കാതെയാണു പല പൊലീസ് ഉദ്യോഗസ്ഥരും കർമനിരതരായത്. ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ പൊലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോഴെങ്ങനെ മോശക്കാരാകും. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവൻ വേദനയാണിതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group